Special

മിണ്ടാപ്രാണിയോട് കൊടും ക്രൂരത;ശരീരത്തിൽ ട്രംപിന്റെ പേര് പച്ചകുത്തി;പ്രതിയെ കണ്ടെത്താൻ തീവ്ര ശ്രമം

കടൽ ജീവിയോട് കൊടും ക്രൂരത.ഇതിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മിണ്ടാപ്രാണിയുടെ ശരീരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് പച്ച കുത്തിയ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.കടൽ സസ്തനിയായ മാനറ്റിയോടാണി ക്രൂരത.ഇത്തരത്തിൽ ക്രൂരത ചെയ്ത ആളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് യുഎസിലെ വനം വകുപ്പ്.

ഫ്ലോറിഡയിലെ ഹോമോസാസ നദിയിലുള്ള മാനറ്റിയുടെ ശരീരത്തിലാണ് ട്രംപ് എന്ന് എഴുതിയാതായി കണ്ടെത്തിയിരിക്കുന്നത്. ഈ ജീവിയുടെ തൊലിപ്പുറത്ത് വളരുന്ന ഒരുതരം പായലിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ പേര് എഴുതിയിരിക്കുന്നത്. അമേരിക്കയിലെ സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് മാനറ്റി. സാധു മൃഗമായ ഇവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അനുയായികളും വൻവിവാദത്തിൽ ഉൾപ്പെടുമ്പോഴാണ് പുതിയ വിവാദം കൂടി ഉയരുന്നത്.

ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഈ ക്രൂരത ചെയ്ത വ്യക്തിയെ കണ്ടെത്തുന്നവർക്ക് 5000 യുഎസ് ഡോളർ ഏകദേശം 3,668,968 ഇന്ത്യൻ രൂപ പ്രതിഫലം നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *