Special

അഗ്നി ഒഴുകുന്ന വെള്ളച്ചാട്ടം;വിസ്മയ കാഴ്ച കാത്ത് ലോകം(വീഡിയോ)

അത്ഭുതങ്ങളുടെയും നിഗൂഢതകളുടെയും കലവറയാണ് നമ്മുടെ ഈ ഭൂമി.ഭൂമിയിലെ ചില പ്രതിഭാസങ്ങൾ നമ്മളെ ആശ്ചര്യ പെടുത്താറുണ്ട്.ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് .ഇവിടെ വെള്ളച്ചാട്ടത്തിന് പകരം ഒഴുകുന്നത് തീഗോളമാണ്.സംഭവം നടക്കുന്നത് അമേരിക്കയിലെ സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിലാണ്.നമുക്ക് ഈ വാർത്ത അത്ഭുതം സൃഷ്ട്ടിക്കുമെങ്കിലും പ്രദേശവാസികൾക്ക് ഇതൊരു പുതുമയല്ല.യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിൽ എല്ലാ വര്‍ഷവും നടക്കുന്ന വിസ്മയമാണിത്.

ഫെബ്രുവരി മാസത്തോടെയാണ് പ്രകൃതിയുടെ ഈ വിചിത്ര പ്രതിഭാസം കാണാൻ കഴിയുന്നത്. അതിനാല്‍ എല്ലാ വര്‍ഷവും ഈ വിചിത്ര പ്രതിഭാസം ക്യാമറയില്‍ പകർത്തനായി വിനോദ സഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കും.ഈ പ്രതിഭാസം വീണ്ടും ദൃശ്യമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ, മുന്‍ വര്‍ഷങ്ങളില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ റീട്വിറ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യൻ ഫോറെസ്റ് ഉദ്യോഗസ്ഥനായ‌ സുശാന്ത നന്ദ. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *