Special

ക്ഷേത്രത്തിൽ എത്തുന്ന എല്ലാവരേയും അനുഗ്രഹിക്കുന്ന നായ(വീഡിയോ)

ക്ഷേത്രത്തിൽ എത്തുന്ന എല്ലാവരേയും അനുഗ്രഹിക്കുന്ന നായയുടെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ആണ് സംഭവം നടക്കുന്നത്.ക്ഷേത്രത്തിന്റെ മുൻവശത്ത് ഇരിക്കുന്ന നായ അതുവഴി എത്തുന്ന ഭക്തരുടെ കൈയിലും തലയിലും കാല്‍ വച്ച് അനുഗ്രഹിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്.ക്ഷേത്രത്തിന് മുന്‍പിൽ കല്ല് കൊണ്ട് കെട്ടിയ ഇടഭിത്തിയില്‍ ഇരിക്കുകയാണ് നായ. ദര്‍ശന ശേഷം മടങ്ങിയെത്തുന്നവരെ അനുഗ്രഹിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഒരു വീഡിയോയില്‍ ഒരു ഭക്തയുടെ കൈയില്‍ കാല്‍ വച്ച് അനുഗ്രഹിക്കുന്നത് കാണാം. മറ്റൊന്നിൽ ഒരു വിശ്വാസിയുടെ തലയില്‍ കാല്‍ വച്ച് അനുഗ്രഹിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമെന്റുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *