Special

‘ആഹാ പെർഫെക്റ്റ്’;സോഷ്യല്‍ മീഡിയയിലെ താരമായി കൂൾ കരടി(വീഡിയോ)

സോഷ്യൽ മീഡിയയിൽ ഹീറോ ആയി മാറിയിരിക്കുകയാണ് ഒരു കരടി.വെറും കരടിയല്ല കൂൾ കരടി.ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പ്രവീൺ അംഗുസ്വാമിയാണ് ഈ കൂൾ കരടിയുടെ വീഡിയോ ട്വിറ്ററിലൂടെപോസ്റ്റ് ചെയ്തത്.’ലോകത്തെ ഏറ്റവും കൂൾ കരടി’ എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

വേലികെട്ടിന് അപ്പുറത്തിരുന്ന വിശ്രമിക്കുകയാണ് തവിട്ട് നിറത്തോട് കൂടിയ ഈ കൂൾ കരടി.ആ സമയം അതുവഴി കാറിൽ വന്ന കുടുംബത്തിലെ ഒരാൾ കരടിയെ കൈ വീശി ‘ഹായ്’ എന്ന് പറയുന്നത് ദൃശ്യങ്ങളിൽ കാണാം.ഇതുകണ്ട കരടിയും കൈകൾ ഉയർത്തുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ഇതു മാത്രമല്ല തുടർന്ന് കാറിലിരുന്നയാൾ ഒരു ബ്രെഡ് കഷണം കരടിയുടെ നേർക്ക് എറിഞ്ഞുനൽകുന്നതും അത് കൃത്യമായി കരടിയുടെ വായിലേയ്ക്ക് ചെല്ലുന്നതും ദൃശ്യങ്ങളിൽ വ്യക്തം. വളരെ കൂളായി ഈ ബ്രെഡ് അകത്താക്കിയ കരടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരവുമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *