മനുഷ്യരെ പോലെ തന്നെ മൃഗങ്ങള്‍ക്കും തണുപ്പ് സഹിക്കുക ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്.തണുപ്പ് കൂടുമ്പോൾ നമ്മളിൽ പലരും തീയുടെ സഹായം തേടാറുണ്ട്. അടുപ്പിൻകരയിൽ പോയി അൽപ്പം ചൂടേൽക്കും.അത്തരത്തില്‍ കടുത്ത തണുപ്പ് സഹിക്കാന്‍ കഴിയാതെ ശരീരമൊന്ന് ചൂടാക്കാന്‍ ശ്രമിക്കുന്ന ഒരു നായ്ക്കുട്ടിയുടെയും പൂച്ചയുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Warming themselves and our heart🥰 pic.twitter.com/dzoNZ09twx
— Susanta Nanda IFS (@susantananda3) January 8, 2021
ട്വിറ്ററിലൂടെയാണ് ഇപ്പോൾ വീഡിയോ പ്രചരിക്കുന്നത്. അടുപ്പിനരികില്‍ ഇരിക്കുന്ന നായ്ക്കുട്ടിയെയും പൂച്ചയെയുമാണ് വീഡിയോയിലെ താരങ്ങൾ.അടുപ്പിൽ നിന്നുള്ള ചൂടേല്‍ക്കുന്ന സമയത്ത് നായ്ക്കുട്ടി തന്റെ ശരീരം ചെറുതായി അനക്കുന്നുണ്ട്. എന്നാല്‍ പൂച്ചയാകട്ടെ അനങ്ങാതെ ഒരേ ഇരിപ്പ് ഇരുന്നാണ് ചൂടുകൊള്ളുന്നത്.ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശന്ത നന്ദയാണ് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്.