Special

സിംഹത്തോട് ഒറ്റയ്ക്ക് പൊരുതി ജയിച്ച് തെരുവ് നായ;വീഡിയോ വൈറൽ

കാട്ടിലെ രാജാവായാണെല്ലോ പൊതുവെ നമ്മൾ സിംഹങ്ങളെ കണക്കാക്കുന്നത്. എന്നാൽ ആ ധാരണ ചിലപ്പോൾ മാറ്റേണ്ടി വന്നേക്കാം. അത്തരത്തിലൊരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കാട്ടിൽ അകപ്പെട്ടുപോയ തെരുവ് നായ തനിക്ക് നേരെ വന്ന സിംഹത്തെ ഒറ്റയ്ക്ക് നേരിടുന്നതാണ്ദൃശ്യങ്ങളിൽ ഉള്ളത്. അടുത്തതായി വേറെയും സിംഹങ്ങളേയും കാണാം. എന്നാൽ അതൊന്നും കൂസാതെ തനിക്ക് നേരെയെത്തിയ സിംഹത്തെ സധൈര്യം നേരിടുന്ന നായയെ ദൃശ്യങ്ങളിൽ കാണാം.

ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്‌വാനാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നായയും സിംഹവും നേർക്കുനേർ. ഇത്തരം ഘട്ടങ്ങളിൽ ജീവിതത്തിൽ വളരെയധികം ആത്മവിശ്വാസം ആവശ്യമാണ്. വഴിതെറ്റിയ നായ്ക്കളുടെ പ്രശ്‌നവും സിംഹത്തിന്റെ ഇടപെടലും അത് ഉയർത്തിക്കാട്ടുന്നു’-എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *