Special

മെഡിക്കല്‍ കോളജിനുള്ളിൽ പുലി,എല്ലാ മുറിയും കയറിയിറങ്ങി;വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ബംഗളൂരു: മെഡിക്കല്‍ കോളജില്‍ കയറിയ പുലിയുടെ വിഡിയോയാണിപ്പിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.സംഭവം നടക്കുന്നത് കര്‍ണാടകയിലെ ചാമരാജനഗര്‍ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ ക്യാമ്പസിലാണ്.മെഡിക്കല്‍ കോളജിന്റെ ഇടനാഴിയിലൂടെ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാൻ കഴിയും.

ദൃശ്യങ്ങളില്‍ ഇത് കരിമ്പുലിയാണോ എന്ന് സംശയം തോന്നിയെങ്കിലും പിന്നീട് ഇത് സാധാരണ പുലിയാണെന്ന് സ്ഥിരീകരിച്ചു.പുലിയുടെ നിറവ്യത്യാസമാണ് ഈ സംശയത്തിന് ഇടയാക്കിയത്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്‌വാന്‍ ആണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മുറികള്‍ പരിശോധിക്കുന്നത് പോലെ മുറികള്‍ ഓരോന്നായി കയറിയിറങ്ങുന്നതും വിഡിയോയിൽ വ്യക്തമാണ്. മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത് കടുവാസംരക്ഷണ കേന്ദ്രത്തിന് അടുത്തുതന്നെയാണ്.ഇതിന് മുൻപും പുലിയെ മെഡിക്കല്‍ കോളജില്‍ കണ്ടിട്ടുള്ളതായി അധികൃതര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *