Special

വസ്ത്രങ്ങൾ നഷ്ടപ്പെട്ട് പബ്ലിക്ക് ടോയ്‌ലെറ്റിൽ അകപ്പെടുന്ന പെൺകുട്ടി;വൈറലായി പായൽ മുഖർജി പങ്കുവെച്ച വീഡിയോ

സിനിമ മോഹവുമായി ബംഗാളിൽ നിന്ന് മലയാളത്തിൽ അഭിനയിക്കാൻ എത്തിയിരിക്കുന്ന സുന്ദരിയുടെ വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കോവിഡ് പടരുന്ന സമയത്ത് വളരെ റിസ്‌ക് എടുത്ത് സിനിമയിലഭിനയിക്കാൻ കൊല്‍ക്കത്തയില്‍ നിന്നും കേരളത്തിലെത്തിയിരിക്കുകയാണ് ബംഗാളി നടിയായ പായല്‍ മുഖര്‍ജി.

സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ഈവ’എന്ന ഹ്രസ്വചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം എത്തുന്നത്.മാധവിക്കുട്ടിയുടെ ‘നീര്‍മാതളത്തിന്റെ പൂക്കളു’ടെ സംവിധായകനായ സോഹന്‍ലാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷമെടുക്കുന്ന ഹ്രസ്വചിത്രമാണിത്.ഏറെ വ്യത്യസ്തകൾ നിറഞ്ഞതാണ് ചിത്രത്തിന്റെ പ്രമേയവും.

ഹൈവേയോടു ചേര്‍ന്ന പബ്ലിക് ടോയ്ലെറ്റില്‍ വസ്ത്രങ്ങള്‍ നഷ്ടമായി നിൽക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥയായിരുന്നു ചിത്രം പറയുന്നത്. അവള്‍ കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ബോള്‍ഡ് ആയ രംഗങ്ങള്‍ ചെയ്യാന്‍ പായല്‍ എടുത്ത ഏഫേര്‍ട്ടും വലുതാണ്. 24 വയസ്സുള്ള ഒരു പൊലീസുകാരിയുടെ വേഷത്തിലാണ് പായൽ അഭിനയിക്കുന്നത്. കേരളത്തിലേക്ക് ഇത് ആദ്യമായിട്ടാണ് താരം എത്തുന്നത്.

ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ പായൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുകയാണ്.ഈ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *