Special

ബോളിവുഡ് ഗാനത്തിനൊപ്പം തകർപ്പൻ ഡാൻസ്; വൈറലായി യുഎസില്‍ നിന്നുള്ള അച്ഛന്റെയും മകന്റെയും വീഡിയോ

ബോളിവുഡ് സിനിമകൾക്കും അവയിലെ ഗാനങ്ങൾക്കും ആരാധകർ ഇന്ത്യയിൽ മാത്രമല്ല. അങ്ങ് അമേരിക്കയിലും ആരാധകർ ഉണ്ടന്ന് തെളിയിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു അച്ഛനും മകനുമാണ് വീഡിയോയിലെ താരങ്ങൾ.

1951ലെ ‘ഓ ബേട്ടാജി’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് യുഎസ് സ്വദേശികള്‍ ചുവടുവച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ഉപയോക്താവ് ‘@ricky.pond’ ആണ് നൃത്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.അച്ഛന്‍റെയും മകന്‍റെയും ഈ തകര്‍പ്പന്‍
ഡാൻസ് വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.അച്ഛനും മകനും തമ്മിലുള്ള സൗഹൃദം ആണ് വീഡിയോ സൂചിപ്പിക്കുന്നത് എന്നാണ് ആളുകളുടെ അഭിപ്രായം.

ഇതിന് മുന്‍പും അമേരിക്കക്കാരായ അച്ഛനും മകനും ഇത്തരത്തില്‍ ചില ഡാന്‍സ് വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. 2004ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം ‘മേം ഹൂം നാ’യിലെ ‘ഗോരിഗോരി ഗോരിഗോരി’ എന്ന ഗാനത്തിന് ചുവടുവച്ച ഇരുവരുടെയും വീഡിയോയും സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *