Special

അഞ്ച് വയസുകാരി തട്ടിയത് ഉ​ഗ്രവിഷമുള്ള പാമ്പിനെ;കൊത്താനാഞ്ഞു,വൈറലായി വീഡിയോ

പാർക്കിൽ ഓടി കളിക്കുന്ന അഞ്ച് വയസുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.വീഡിയോയുടെ ആരംഭത്തിൽ ഇരുവശവും നിറയെ വള്ളികൾ നിറഞ്ഞ ചെറിയ പാതയിലൂടെ ഓടിക്കളിക്കുകയാണ് കുട്ടി.ആ സമയത്താണ് പാമ്പ് അവിടേക്ക് ഇഴഞ്ഞെത്തിയത്.സംഭവം നടക്കുന്നത് തായ്‌ലൻഡിലെ ഫാങ് ജാ പ്രവിശ്യയിലാണ്.

പാർക്കിൽ അമ്മ സ്വെറ്റ്‌ലാനയോടൊപ്പം കളിക്കാനെത്തിയതായിരുന്നു പെൺകുട്ടികൾ. കുട്ടികൾ ഓടിക്കളിക്കുന്നത്തിന്റെ വീഡിയോ മൊബൈലിൽ അമ്മ പകർത്തുന്നുന്നുമുണ്ടായിരുന്നു. മൂത്ത കുട്ടി മുന്നിലും അഞ്ച് വയസുകാരിയായ ഇളയ കുട്ടിയായ ടിയാന പിന്നിലുമായാണ് ഓടുന്നത്.ടിയാന ഓടുന്നതിനിടയിൽ കാലിൽ പാമ്പ് തട്ടുകയായിരുന്നു. വേഗതയിൽ ഇഴഞ്ഞു നീങ്ങിയ വിഷപ്പാമ്പ് ടിയാനയുടെ കാല് തട്ടിയപ്പോൾ ദേഷ്യത്തോടെ കടിക്കാനൊരുങ്ങുന്നതും വിഡിയോയിൽ കാണാം. പാമ്പ് പിന്നീട് മറുവശത്തെ ചെടികൾക്കിടയിലേക്ക് മറഞ്ഞു.തലനാരിഴയ്ക്കാണ് കുഞ്ഞിന്റെ പാമ്പു കടിയേൽക്കാതെ രക്ഷപെട്ടത്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *