Special

തടാകത്തിൽ ജീവന് വേണ്ടി അപേക്ഷിച്ച് നായ;രക്ഷകനായെത്തി പോലീസ് ഉദ്യോഗസ്ഥന്‍(വീഡിയോ)

അബദ്ധത്തിൽ വെള്ളത്തില്‍ വീണുപോയ നായയെ രക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.സംഭവത്തെ നടക്കുന്നത് അമേരിക്കയിലെ മിച്ചിഗണ്‍ തടാകത്തിലാണ്.

15 സെക്കന്‍ഡ് ദൈർഖ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. മിച്ചിഗണ്‍ തടാകത്തില്‍ അബദ്ധത്തില്‍ വീണുപോകുകയാണ് നായ. ജീവന് വേണ്ടി വെള്ളത്തില്‍ കാലിട്ടടിക്കുന്ന നായ പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.തുടർന്ന് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥൻ നായയെ തടാകത്തില്‍ നിന്ന് കരയ്ക്ക് കയറ്റുന്നതാണ് വീഡിയോയുടെ അവസാന ഭാഗം. പട്ടിയെ രക്ഷിക്കല്‍ എന്ന ആമുഖത്തോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *