Special

അമ്പരപ്പിക്കുന്ന കരവിരുത്;സോഷ്യൽ മീഡിയയിൽ തരംഗമായി കാളവണ്ടി

ചില മനുഷ്യരുടെ സര്‍ഗാത്മകത നമ്മുടെ ചിന്തകള്‍ക്ക് അതീതമായിരിക്കും പലപ്പോഴും. അത്തരമൊരു കലാകാരന്റെ സൃഷ്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.സുശാന്ത നന്ദ ഐ എഫ് എസ് ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കിട്ടത്.

ഒരു കാളവണ്ടിയുടെ ദൃശ്യങ്ങളാണ് വൈറലായി മാറിയത്.വണ്ടി വലിച്ചുകൊണ്ട് പോകുന്നത് രണ്ട് കരുത്തന്‍മാരായ കാളകളാണ് . പതിവ് കാളവണ്ടിയുടെ കെട്ടും മട്ടുമല്ല ഇതിന് എന്നതാണ് സവിശേഷത. നിയന്ത്രിക്കുന്ന ആള്‍ ഇരിക്കുന്ന, ആളുകള്‍ക്ക് ഇരിപ്പിടമൊരുക്കിയിരിക്കുന്ന ഭാഗം ഒരു അംബാസിഡര്‍ കാറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ‘സര്‍ഗ്ഗാത്മകത എങ്ങനെ എന്ന് അറിയുന്നതാണ് സൃഷ്ടിവൈഭവത്തിന്റെ രഹസ്യം’- എന്ന ക്യാപ്ചഷ്ഹാനോടെയാണ് സുശാന്ത നന്ദ ഐ എഫ് എസ് വീഡിയോ പങ്കിട്ടത്. വീഡിയോ നിമിഷ നേരം കോടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *