Special

നദിയുടെ നടുവില്‍ നിന്ന്‌ ഒറ്റകുതിപ്പ്; മറുകര എത്തി ‘ബോബ് ക്യാറ്റ്’;വൈറലായി വീഡിയോ

അമേരിക്കയിൽ കണ്ടുവരുന്ന പൂച്ച വർഗത്തിൽപ്പെട്ട വന്യജീവിയാണ് ‘ബോബ് ക്യാറ്റ്’.ഇവയ്ക്ക് പൂച്ചയെക്കാൾ വലുപ്പം കൂടുതലാണ്. ഇത് നദിക്ക് കുറുകെ കെട്ടിയിരിക്കുന്ന ബണ്ടിന് മുകളിലൂടെ ചാടി പോകുന്ന അമ്പരപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഗൗരവ് ശർമ്മയാണ് ട്വിറ്റർ ഹാൻഡിലിൽ വീഡിയോ പോസ്റ്റ് ചെയ്തത്. 1.75 അടി വരെ പൊക്കം വെയ്ക്കുന്ന ബോബ് ക്യാറ്റ് 12 അടി വരെ അകലത്തിൽ ചാടുമെന്നാണ് ഗൗരവ് ശർമ്മ പറയുന്നത്.

പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന ബണ്ടിന് മുകലിലൂടെ അതി വേഗത്തിൽ ചാടി ബോബ് ക്യാറ്റ് മറുകരയിൽ എത്തുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒരു ഘട്ടത്തിൽ വെള്ളം ഒഴുക്കി വിടുന്നതിന് ബണ്ടിന് നടുവിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബണ്ട് മുറിച്ച് കൊണ്ടാണ് വെള്ളം ഒഴുക്കി വിടുന്നത്. ഇവിടെ വച്ച് ഒരു നിമിഷം നിന്ന ശേഷം ബോബ് ക്യാറ്റ് ബണ്ടിന്റെ മറുഭാഗത്തേയ്ക്ക് വിജയകരമായി ചാടുന്നതും മറുകര എത്തുന്നതുമാണ് ദൃശ്യങ്ങളുടെ അവസാനം.

Leave a Reply

Your email address will not be published. Required fields are marked *