Special

ഒപ്പമുണ്ടായിരുന്ന കുട്ടി ഓടി രക്ഷപ്പെട്ടു;തെരുവ് നായകളെ ഒറ്റയ്ക്ക് നേരിട്ട് പിഞ്ചുബാലന്‍;അത്ഭുതകരമായ രക്ഷപ്പെടല്‍(വീഡിയോ)

ചില പ്രതികൂല സമയങ്ങളിൽ ധൈര്യം കാണിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകാം. ആക്രമിക്കാനായി പാഞ്ഞടുത്ത തെരുവ് നായ്ക്കളെ ആട്ടിയോടിച്ച പിഞ്ചുബാലന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.പെണ്‍കുട്ടിയോടൊപ്പം തെരുവിലൂടെ നടക്കുകയാണ് ബാലന്‍. ഈ സമയത്താണ് തെരുവ് നായ്ക്കള്‍ വളഞ്ഞത്.തെരുവ് നായ്ക്കൾ കണ്ട ഉടനെ പെണ്‍കുട്ടി ഓടി മറഞ്ഞു. എന്നാല്‍ ബാലന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

തളര്‍ന്നുപോകുമെന്ന് കരുതിയ നിമിഷത്തിലാണ് കുട്ടി ധൈര്യം സംഭരിച്ച് തെരുവ് നായ്ക്കളെ നേരിട്ടത്. ഭയന്നാല്‍ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് തോന്നിയതിനാലാവാം ധൈര്യം സംഭരിച്ച് കുട്ടി തെരുവ് നായക്കൂട്ടത്തോട് പോരാടിയത്. ചുറ്റും കൂടിയ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടി രക്ഷപ്പെട്ടത്.

കുട്ടിയുടെ അസാമാന്യ ധൈര്യം കണ്ട് അമ്പരന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ മുതിരാതെ മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നായ്ക്കള്‍ ഒന്നും തന്നെ പിന്തുടരുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം കുട്ടി വീട്ടിലേക്ക് നടന്ന് പോകുന്നിടത്താണ് ദൃശ്യങ്ങൾ അവസാനിക്കുന്നത്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *