വന്യമൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോൾ വളരെ സൂക്ഷിക്കണമെന്ന വാക്കുകൾ ഒരിക്കൽ കൂടി തെളിയിച്ച് തരുന്നതാണ് ഈ വിരലായിരിക്കുന്ന വീഡിയോ.ജംഗിൾ സഫാരിക്കിടയിലും മൃഗശാലയിലും മാർഗനിർദേശങ്ങൾ അവഗണിച്ച് അപകടകരമായ രീതിയിൽ വന്യമൃഗങ്ങളുമായി ഇടപഴകാൻ പോയതിന്റെ നിരവധി ഉദാഹരണങ്ങൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടിട്ടുണ്ട്.അമിതമായ ആത്മവിശ്വാസവും , അനാവശ്യമായ അതിസാഹസികതയും ചിലരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുന്നതിന് വരെ കാരണമായിട്ടുണ്ട്.
അത്തരത്തിൽ ചില വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്ന എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വീഡിയോ. വായുവിൽ 20 അടിക്ക് മുകളിൽ ഉയരത്തിൽ ചാടി തീറ്റ കൈപിടിയിലാക്കുന്ന കടുവയുടെ വീഡിയോയാണ് കാഴ്ചക്കാരെ ഞെട്ടിപ്പിക്കുന്നത്.
വാഹനത്തിൽ എത്തിയ കാഴ്ചകൾ കണ്ട നിൽക്കുന്ന സഞ്ചാരികൾക്കും കടുവകൾക്കും ഇടയിൽ ഒരു മുള്ളുവേലിയുണ്ട്.വാഹനത്തിന്റെ മുകളിൽ നിന്ന് ഒരാൾ വീഡിയോ പകർത്തുകയാണ്. ഈസമയത്താണ് കടുവകൾക്ക് തീറ്റ ഇട്ടുകൊടുക്കുന്നത്. ഇത് കണ്ട് വായുവിൽ 20 അടിക്ക് മുകളിൽ ചാടി തീറ്റ കൈക്കലാക്കി ഓടിമറയുന്ന കടുവയെ ആണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.തൊട്ടടുത്ത് മറ്റൊരു കടുവയെയും കാണാം.
Look at this tiger jump around 20 ft above ground.
Such an irresponsible tourism. Had seen this video earlier also and always get angry with this red t-shirt guy. Had this tiger jumped in his direction or just pulled his hand towards him, then ? pic.twitter.com/OfTC6BJyDj— Gaurav Sharma, IFS (@GauravSharmaIFS) December 14, 2020
ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഗൗരവ് ശർമ്മ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വന്യമൃഗങ്ങളോട് ഇടപഴകുമ്പോൾ കൂടുതൽ കരുതൽ വേണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നതാണ് വീഡിയോ.