Special

കുളത്തിൽ നീന്താനിറങ്ങി, യുവാവിന് നേരെ പാഞ്ഞടുത്ത് ഭീമൻ അരയന്നം; വീഡിയോ

പല രസകരമായ വീഡിയോകളും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. പ്രത്യേകിച്ചും മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകൾ.ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തടാകത്തില്‍ നീന്താനിറങ്ങിയ യുവാവിനെ കൊത്തിയോടിക്കുന്ന അരയെന്നത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഒരു യുവാവിന്‍റെ നേര്‍ക്ക്‌ ദേഷ്യത്തോടെ പാഞ്ഞടുക്കുന്ന അരയന്നമാണ്‌ വീഡിയോയിലെ താരം. വീഡിയോയുടെ തുടക്കത്തിൽ ഒരു തടാകത്തില്‍ നീന്തിത്തുടിക്കുന്ന അരയന്നത്തെയാണ് കാണുന്നത്. പെട്ടെന്നാണ് ഒരു യുവാവ്‌ ആ തടാകത്തിലേയ്ക്ക് എടുത്തുചാടുന്നത്. താന്‍ നീന്തിക്കളിക്കുന്ന തടാകത്തിലേയ്ക്ക് വന്നെത്തിയ ശത്രുവിനെ ആക്രമിക്കാന്‍ ദേഷ്യത്തോടെ പഞ്ഞടുക്കുകയാണ് അരയന്നം.

ഭീമൻ അരയന്നം തന്‍റെ നേര്‍ക്ക്‌ പാഞ്ഞടുക്കുന്നത് കണ്ട് യുവാവ് വേഗത്തില്‍ വെള്ളത്തില്‍ നിന്നും കരയ്ക്ക്‌ കയറാന്‍ ശ്രമിച്ചു. എന്നാല്‍, യുവാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് അരയന്നം. ഒടുവില്‍ പിടുത്തം കിട്ടുന്നത് യുവാവ്‌ അണിഞ്ഞിരുന്ന നിക്കറിലാണ്, ഭാഗ്യം കൊണ്ടാണ് യുവാവിന് ഭീമൻ അരയന്നത്തിന്റെ കൊത്ത് കിട്ടാതെ രക്ഷപെട്ടത്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *