കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയ നായിക മീര ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകളി’ലെ ഫോട്ടോയാണ് മീര ഇൻസ്റ്റാഗ്രാമിൽ ആദ്യമായി ഷെയർ ചെയ്തത്.മികച്ച സ്വീകാര്യതയാണ് താരത്തിന് ആരാധകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ആരാധക സ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് താരം. ഈ വീഡിയോ മീര തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷത്താൽ മതിമറന്ന് നൃത്തം ചെയ്യുന്ന മീര ജാസ്മിനെയാണ് വീഡിയോയിൽ കാണാനാവുക.
ഫ്രോക്ക് ധരിച്ച് മുറിക്കകത്തു നിന്നു ചുവടുവയ്ക്കുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓവർ കോട്ട് അണിഞ്ഞെത്തിയ മീര, നൃത്തത്തിനിടയില് അത് അഴിച്ചു മാറ്റുന്നതും കാണാം. ആസ്വദിച്ചു ചുവടുവയ്ക്കുന്നതിനിടയിൽ ക്യാമറയിൽ നോക്കി പൊട്ടിച്ചിരിക്കുന്നുമുണ്ട് താരം.
ഒരു മിനിറ്റു ദൈർഘ്യമുള്ള മീരയുടെ നൃത്ത വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. മീരയുടെ വേറിട്ട ലുക്കും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിട്ടുണ്ട്.