Special

ലക്ഷ്യം കുഞ്ഞുങ്ങൾ: പെരുമ്പാമ്പിനെ കൊത്തിയോടിച്ച് ടര്‍ക്കി, വീഡിയോ

പക്ഷികളുടെയും മൃഗങ്ങളുടെയും വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. പുൽത്തകിടിയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ കൊത്തിയോടിക്കുന്ന ടര്‍ക്കി കോഴിയുടെ ദൃശ്യമാണിത്.

പെരുമ്പാമ്പിനെ വിടാതെ പിന്തുടർന്ന് ടർക്കി അതിനെ തുരത്തുകയായിരുന്നു.പാമ്പ് തന്റെ കുഞ്ഞുങ്ങളുടെ അരികിലേക്ക് എത്താതിരിക്കാനാണ് ടർക്കി അതിനെ ആക്രമിച്ചത്. ഏകദേശം 20 മിനിറ്റോളമാണ് ടർക്കി പാമ്പിന്റെ പിന്നാലെ നടന്നത്. സമീപത്തുള്ള കുറ്റച്ചെടികൾക്കിടയിൽ ഒളിക്കുന്നത് വരെ ടർക്കി പാമ്പിനെ പിന്തുടർന്നു. കേറ്റ് കറത്തേഴ്സ് എന്ന യുവതിയാണ് വീടിനു സമീപത്തുനിന്നും ടർക്കിയുടെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *