National

ഭൂമി സംബന്ധമായ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്​ വിജ്ഞാപനമിറക്കി

ഭൂമി സംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്​ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.യുനീക് തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് വിജ്ഞാപനം.ഭൂമി വിവരങ്ങളും ആധാറും ബന്ധിപ്പിക്കുന്നതിന് ആഗസ്​റ്റ്​ മാസം 23ന്​ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അനുമതി നൽകിയിരുന്നു.

‘പള്ളിവാള് ഭദ്രവട്ടകം’; അമ്മയ്​ക്കൊപ്പം പാട്ടുപാടി കുഞ്ഞു രുദ്ര; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇതിന്റെ അടിസ്ഥാനത്തിലാണ്​ സംസ്ഥാന വിജ്ഞാപനം. യുണീക് തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്നതോ​െട ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാകുക. രാജ്യത്ത്​ ആദ്യമായി യുനീക് തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും.

ഈ ആഴ്ച രണ്ടുദിവസം ബാങ്ക് പണിമുടക്ക്; എടിഎം സേവനം മുടങ്ങും

ആധാർ ഭൂമിയുമായി ബന്ധിപ്പിക്കാൻ സ്വമേധയാ സന്നദ്ധനാകുന്നതായി വ്യക്തികളിൽനിന്ന്​ സമ്മതപത്രം വാങ്ങും. ഇതി​ന്റെ മാതൃകയും വിജ്ഞാപന​ത്തോടൊപ്പമുണ്ട്​.കേന്ദ്ര സർക്കാർ 2020 ൽ കൊണ്ടുവന്ന സാമൂഹിക ക്ഷേമം, വിജ്ഞാനം തുടങ്ങിയവക്കായി ആധാർ ഉപയോഗിക്കുന്ന ചട്ടങ്ങളാണ്​ ഭൂമി വിവരങ്ങളെ വ്യക്തികളുടെ ആധാറുമായി ബന്ധിപ്പിക്കാനും ഉപയോഗപ്പെടുത്തുന്നത്​. ഇത്​ നടപ്പാക്കുന്നതിനുള്ള നടപടികൾ പിന്നീട്​ വിജ്ഞാപനം ചെയ്യും

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *