National

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച കോപ്റ്റര്‍ തകര്‍ന്നുവീണു; നാല് മൃതദേഹങ്ങൾ കിട്ടി

ഊട്ടി: ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടർ അപകടത്തിൽ പെട്ട്. ഹെലികോപ്ടർ കൂനൂരിൽ തകർന്നു വീണു. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും മറ്റു സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണ് വിവരം.

ഹെലികോപ്ടറിലുണ്ടായിരുന്ന ഉന്നതഉദ്യോഗസ്ഥർ ആരായിരുന്നുവെന്നോ എത്ര പേർ ഹെലികോപ്ടറിലുണ്ടെന്നോ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നാലോളാം പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് സൂചന. രാജ്യത്തെ തന്നെ വളരെ പ്രമുഖനായ ഒരു സൈനിക ഉദ്യോഗസ്ഥൻ ഹെലികോപ്ടറിലുണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹെലികോപ്ടറിൽ 14 പേരുണ്ടായിരുന്നുവെന്നും നാല് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും വാർത്താ ഏജൻസികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആറ് സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്ടറിലുമ്ടായിരുന്നു. ബിപിൻ റാവത്തിൻ്റേയോ അദ്ദേഹത്തിൻ്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരുപക്ഷേ ഡൽഹിയിൽ നിന്നും അൽപസമയത്തിനകം ഔദ്യോഗിക പ്രതികരമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ഡൽഹിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചതായി വാർത്തകൾ വരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അൽപസമയത്തിനകം ദില്ലിയിൽ ചേരും എന്ന വിവരവും പുറത്തു വരുന്നുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *