National

കര്‍ഷകർക്കൊപ്പം;പക്ഷെ,ഭാരതബന്ദിനെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകസംഘടനകള്‍ നാളെ നടത്താന്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. എന്നാൽ കർഷകർ ഡല്‍ഹിയില്‍നടത്തിവരുന്ന സമരത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് എംപി അറിയിച്ചു. ബന്ദ് നടത്തുന്നത് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് എതിരാണെന്ന് സൗഗത റോയ് വ്യക്തമാക്കി.

കര്‍ഷകർക്ക് എതിരായ മൂന്നു നയങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ആവശ്യപ്പെട്ടു.

കർഷകർക്ക് എതിരായ ബില്ലുകള്‍ പിന്‍വലിക്കാന്‍ സാധിച്ചില്ലെങ്കിൽ കേന്ദ്രസര്‍ക്കാര്‍ രാജിവെക്കണമെന്നും വെസ്റ്റ് മിഡ്‌നാപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കവെ മമത പറഞ്ഞു. പുറത്തു നിന്നും ഒരുത്തനെയും പശ്ചിമ ബംഗാളിനെ നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്നും, ബിജെപിയെ പരാമര്‍ശിച്ച് മമത ബാനർജി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *