National

ഡല്‍ഹിയില്‍ കടുത്ത വായു മലിനീകരണം

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ഉയര്‍ന്നതായി റിപ്പോര്‍ട്ട്.ഡല്‍ഹിയില്‍ വായുമലിനീകരണ തോത് വീണ്ടും ഉയര്‍ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു.

കഴിഞ്ഞ ദിവസം 314 ആയിരുന്ന ഗുണനിലവാര സൂചിക 334 ആയി ഉയര്‍ന്നു. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളിലും വായു മലിനീകരണം കൂടിയതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ അന്തരീക്ഷം മൂടിയ നിലയിലാണ് ഇപ്പോള്‍ തുടരുന്നത്.

നോയിഡയിലും ഘാസിയാബാദിലും വലിയ രീതിയില്‍ മലിനീകരണ തോത് ഉയര്‍ന്നിട്ടുണ്ട്. ഫരീദാബാദ്, ഗുഡ്ഗാവ് പ്രദേശങ്ങളിലും വായു മലിനീകരണം കൂടുതലാണ്. വായു ഗുണനിലവാര സൂചിക 400ന് മുകളിലെത്തിയാല്‍ സ്ഥിതി അതീവ ഗുരുതരമാകും.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ വാഹനങ്ങളില്‍ നിന്നുള്ള പുകയും വൈക്കോല്‍ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണം ഇനിയും കൂട്ടുമെന്നാണ് പ്രവചനം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *