Cinema National

വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രണം; മലയാളി യുവാവ് പിടിയിൽ

ബംഗളൂരു വിമാനത്താവളത്തിൽ സൂപ്പർ താരം വിജയ് സേതുപതിക്ക് നേരെ ആക്രമണം. വിജയ് സേതുപതിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു നടനെയും അംഗരക്ഷകരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു.സംഭവത്തിൽ പ്രതിയെ പിടിയിൽ. ബെംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചത്. സെൽഫിയെടുക്കാൻ വിസമ്മതിച്ചതാണ് പ്രകോപനം.

വിമാനത്താവളത്തിനു പുറത്തേക്കുവരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാൾ ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.അംഗരക്ഷകർ തടഞ്ഞ് മാറ്റിയതുകൊണ്ടാണ് താരത്തിന് മർദ്ദനം ഏൽക്കാതിരുന്നത്. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് മർദ്ദനമേറ്റു.ഞെട്ടിപ്പോയ വിജയ് സേതുപതി രണ്ടു പേരുടെയും അടുത്തേക്ക് നീങ്ങുന്നതുംവിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രണം; മലയാളി യുവാവ് പിടിയിൽ ആരോ നടനെയും തള്ളിയിടുന്നതും വിഡിയോയിലുണ്ട്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ജോൺസൺ മദ്യപിച്ചിരുന്നു.തുടർന്ന് ഇയാളെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. കേസിന് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാൽ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *