National Special

മതിലും മുള്ളുവേലിയും കൂളായി ചാടിക്കടന്ന് കാട്ടാന; വീഡിയോ

വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്തുന്ന പ്രവണത ഇപ്പോൾ വർധിച്ച് വന്നിരിക്കുകയാണ്.മിക്കപ്പോഴും വനത്തോട് ചേർന്നുള്ള ഗ്രാമങ്ങളിലെ ജനങ്ങൾ പുലിയെയും ആനയെയും ഭയന്നാണ് ജീവിക്കുന്നത്. പ്രദേശങ്ങളിൽ ആനകൾ ഇറങ്ങി ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും വളരെ വലുതാണ്.ഇപ്പോഴിതാ ഒരു മതിൽചാടി കടന്ന് വീട്ടിൽ എത്തുന്ന ആനയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ചത് വീഡിയോ. മതിലിന്റെ മുകളിൽ മുൻകാലുകൾ കയറ്റിവെച്ച് ആന അപ്പുറം എത്തുന്നതാണ് ദൃശ്യത്തിന്റെ ഉള്ളടക്കം. മതിലിനപ്പുറം വീടാണ്. വീട് ലക്ഷ്യമാക്കി ആന വരുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മതിലിന് മുകളിൽ സുരക്ഷയ്ക്കായി മുള്ളുവേലിയും സ്ഥാപിച്ചിട്ടുണ്ടാക്കുന്നു. എന്നാൽ ഈ പ്രതിബന്ധങ്ങളെയെല്ലാം വളരെ കൂളായി മറികടന്ന് ആന വീടിന്റെ മുൻവശം എത്തുന്നതാണ് വിഡിയോയിൽ.വീഡിയോ വൈറലായി മാറിയതോടെ നിരവധിപേരാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്തുന്നതിൽ ആശങ്ക പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *