National

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേർക്ക് കോവിഡ്; 460 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,083 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവിൽ 3,68,558 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 460 കോവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 43,78,30 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 35,840 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 97.53% ആണ് രോഗമുക്തി നിരക്ക്.

അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി അറുപത്തിയേഴ് ലക്ഷം കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനകം 5.41 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45 ലക്ഷത്തിലധികം പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവർ 24 മണിക്കൂറിനിടെ 4.85 ലക്ഷമാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 19,36,35,791 ആയി. നിലവിൽ ഒരു 18,567,951 ആക്‌ടീവ്കേസുകളാണ് ഉള്ളത്.

പ്രതിദിന കേസുകളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ യുഎസിൽ 72,785 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയാറ് ലക്ഷമായി ഉയർന്നു.6.54 ലക്ഷം പേർ മരിച്ചു. മൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *