National

കപ്പില്‍ മൂത്രമൊഴിച്ച്‌ കുടിവെള്ളത്തില്‍ കലര്‍ത്തി കച്ചവടക്കാരന്‍; അതേ കപ്പുകൊണ്ടു പാനിപുരി നിർമാണം, പ്രതിഷേധം

വഴിയോരത്ത് കച്ച്ചവടം ചെയ്യുന്നവരുടെ ദയനീയത കണ്ടു നമ്മളിൽ പലരും അവരിൽ നിന്ന് സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും വാങ്ങുന്നത് പതിവാണ്. എന്നാൽ ഇവരിൽ ചിലരുടെ വൃത്തി ഹീനത നമ്മളിൽ പലരെയും ഈ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ ഒരാളുടെ മനഃപൂർവമുള്ള വൃത്തിയില്ലായ്മയുടെ അറപ്പും വെറുപ്പുമുളവാക്കുന്ന വീഡിയോ യാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ഒരു പാനിപുരി നിർമിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ വിഡിയോയാണ് ഇത്തരത്തിൽ തരംഗമാകുന്നത്.

ഇയാൾ പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പുകൊണ്ടു തന്നെ പാനിപുരി നിർമിക്കുന്നതാണ് വിഡിയോയിൽ. സംഭവം വാർത്തകളിൽ നിറഞ്ഞതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ഗുവാഹത്തിയിലാണു സംഭവം.

മൂത്രമൊഴിച്ച ശേഷം കപ്പ് വെള്ളത്തിൽ കഴുകി അത് പിന്നീട് പാനിപുരി നിർമാണത്തിന് ഉപയോഗിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഈ കപ്പ് ഉപയോഗിച്ചു കഴുകിയ െവള്ളം തന്നെയാണു ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിക്കുന്നത്.ആരോ മൊബൈലിൽ പകർത്തി പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി. വടക്കേ ഇന്ത്യയിൽ ഏറെ പേർ ഇഷ്ടപ്പെടുന്ന വിഭവമാണ് പാനിപുരി. തെരുവോരങ്ങളിൽ ഇതിന്റെ കച്ചവടവും സജീവമാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *