National

മാസ്‌കും ഇല്ല , സാമൂഹിക അകലവും പാലിച്ചില്ല; മുസ്സൂറിയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്, വീഡിയോ

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിരുന്നു.ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മുസ്സൂറി, നൈനിറ്റാൾ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്.അതോടൊപ്പം പ്രദേശത്തെ ഹോട്ടലുകളിലൊക്കെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡുകളിലെ അവസ്ഥയും ഇതു തന്നെ.

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അനുവഭപ്പെടുന്ന തിരക്ക് സംബന്ധിച്ച് ചിത്രങ്ങൾ പുറത്ത് വന്ന് കൊണ്ടിരിക്കേ, മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിൽ നൂറുകണക്കിന് സഞ്ചാരികൾ കുളിക്കുന്നതിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സാമൂഹികം അകലം പാലിക്കാതെ മാസ്ക് പോലും ധരിക്കാതെയാണ് ആളുകൾ വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *