National

രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പുതിയ രോഗികൾ; 817 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 817 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 3,07,09,557 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് . ഇതില്‍ 2,98,43,825 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 44,291 പേര്‍ സുഖം പ്രാപിച്ചു .

വിവിധ സംസ്ഥാനങ്ങളിലായി 4,60,704 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 4,05,028 പേരുടെ ജീവന്‍ കോവിഡ് മൂലം നഷ്ടമായി . രാജ്യത്ത് 36,48,47,549 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുo അടക്കം 36 പ്രദേശങ്ങളില്‍ 12 എണ്ണത്തില്‍ മാത്രമാണ് ചികിത്സയിലുള്ള രോഗികളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഇതില്‍ കൂടുതല്‍ പ്രദേശമുള്ളത് കേരളത്തിലാണ്‌. പ്രതിദിന രോഗികളുടെ എണ്ണത്തിലും കേരളം മുന്നിലാണ്, 15,600 രോഗികള്‍. 9558 രോഗികളുമായി മഹാരാഷ്ട്ര തൊട്ടു പിന്നിലുണ്ട്. തമിഴ്നാട് (3367), ആന്ധ്രാപ്രദേശ് (3166), കര്‍ണ്ണാടകം (2743) എന്നീ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുതിയ രോഗികളുള്ളത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *