National

രാജ്യത്തെ ആദ്യത്തെ സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുനസംഘടനയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സഹകരണമന്ത്രാലയത്തിന്റെ ചുമതല.രാസവള വകുപ്പിന്റെയും ചുമതലചുമതലയും മന്‍സൂഖിനാണ്‌. മന്‍സൂഖ് മാണ്ഡവ്യയാണ് ആരോഗ്യമന്ത്രി. കേന്ദ്രസഹമന്ത്രിയായിരുന്ന മാണ്ഡവ്യ ഗുജറാത്തില്‍ നിന്നുളള രാജ്യസഭാ അംഗമാണ്.ധര്‍മ്മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസം, ഹര്‍ദീപ് സിങ് പുരി പെട്രോളിയം, ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാനം, അശ്വനി വൈഷ്ണവ് റെയില്‍വെ പര്‍ഷോത്തം രൂപാല ഫിഷറിസ് എന്നിങ്ങനെയാണ് വകുപ്പുകള്‍.

കേന്ദ്രം ചൊവ്വാഴ്ചയാണ് സഹകരണമന്ത്രാലയം രൂപികരിച്ചത്, സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഭരണ, നിയമ,നയരേഖ ഈ മന്ത്രാലയത്തിനുണ്ടാകും.ഇതോടെ രാജ്യത്തെ ആദ്യത്തെ സഹകരണമന്ത്രിയാണ് അമിത് ഷാ. യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി നരേന്ദ്ര മോദിയുടെ രണ്ടാം സര്‍ക്കാരിലെ ആദ്യ പുനഃസംഘടന. 43 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നാരായണ്‍ റാണെയ്ക്കും കേന്ദ്രമന്ത്രിസഭയില്‍ ഇടം ലഭിച്ചു.

ഇതില്‍ 15 കാബിനറ്റ് മന്ത്രിമാരും 28 സഹമന്ത്രിമാരും ഉള്‍പ്പെടുന്നു. വൈകിട്ട് ആറു മണിയോടെ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30 നാണ് പൂര്‍ത്തിയായത്. ഇതോടെ മോദിയുടെ രണ്ടാം സര്‍ക്കാരിലെ മന്ത്രിമാരുടെ എണ്ണം 77 ആയി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരുടെ രാജി സ്വീകരിക്കുന്നതായി രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചതിനു പിന്നാലെയാണ് പുതിയ മന്ത്രിമാരുടെ വരവ് സംബന്ധിച്ച വാര്‍ത്തകളെത്തിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *