National

മോദി 2.0 ആദ്യ മന്ത്രിസഭാ പുനഃസംഘടനയിൽ പുതുമുഖങ്ങൾ ആരൊക്കെ? മുരളീധരന് സ്വതന്ത്ര ചുമതല?

ഡൽഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടന ഇന്ന് നടന്നേക്കും.പ്രഖ്യാപനം ഇന്ന് വൈകുന്നേരം അഞ്ചരയോടെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

സ്ത്രീകള്‍ക്കും,യുവത്വത്തിനും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പുനഃസംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നിലവിലെ മന്ത്രിസഭയുടെ അംഗബലം 81 ആകും.

അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയ മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ,മഹാരാഷ്ട്രയില്‍ നിന്നുള്ള നാരായണ്‍ റാണേ, അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ പുതുതായി മന്ത്രിസഭയിലേക്ക് എത്തിയേക്കും.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ യുപിക്ക് ആറ് മന്ത്രി സ്ഥാനമെങ്കിലും നല്‍കുമെന്നറിയുന്നു. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പ്രവര്‍ത്തന മികവ് അടിസ്ഥാനത്തിൽ നിലവി

ലെ മന്ത്രിമാരില്‍ ചിലര്‍ പുറത്താകുമെന്നാണ് വിവരം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *