National Special

വിവാഹവേദിയില്‍ ‘ഷോ’ കാണിച്ചു; ബന്ധുവിന്റെ മുഖത്തടിച്ച് നവവധു, വൈറലായി വീഡിയോ

വിവാഹ ആഘോഷങ്ങൾ വേറിട്ടതാക്കാന്‍ ഏതറ്റം വരെ പോകാന്‍ മടിക്കാത്തവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ ഏറെയും. കല്യാണമണ്ഡപം മുതൽ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും വ്യത്യസ്ത നിറയ്ക്കാനുള്ള ആവേശമാണ് എവിടെയും കാണുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രവൃത്തി അടിയിൽ അവസാനിച്ച വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

2018ലെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പരസ്പരം മാലയണിയുന്നതിന് മുന്‍പ് ആവേശം കയറിയ ബന്ധുക്കള്‍ വരനെയും വധുവിനെയും പിടിച്ചുയര്‍ത്തി. തുടർന്ന് വിവാഹവും നടന്നു. വിവാഹത്തിന് ശേഷം നടന്ന സംഭവവികാസങ്ങളാണ് ദൃശ്യങ്ങളെ ശ്രദ്ധേയമാക്കുന്നത്.

പരസ്പരം മാലയണിഞ്ഞശേഷം തന്നെ പിടിച്ചുയര്‍ത്തിയ ബന്ധുവിന്റെ മുഖത്തടിക്കുന്ന വധുവിനെ ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.അതോടൊപ്പം ബന്ധുവിന്റെ നേര്‍ക്ക് കൈ ചൂണ്ടി യുവതി സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പേറാനുള്ള വധുവിന്റെ അടിയിൽ നിശ്ചലമറ്റ് നിന്ന് ബന്ധു തുടർന്ന് രോഷാകുലനായി തൊട്ടടുത്ത് നിന്ന സ്ത്രീയെ തല്ലുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *