National

പുതിയ വാക്സീൻ നയം ഇന്നുമുതൽ; 18ന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ സൗജന്യം

കേന്ദ്രത്തിന്റെ പുതിയ വാക്സീൻ നയം ഇന്ന് മുതൽ.ഇതോടെ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സീൻ സൗജന്യമായിരിക്കും.75% വാക്സീൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകും. 25% സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാം. ഇതുവരെ 45 വയസിന് മുകളിൽ പ്രായമുളവർക്കായിരുന്നു കേന്ദ്രം സൗജന്യമായി വാക്സീൻ നൽകിയിരുന്നത്.

കേന്ദ്രം സംസ്ഥാനങ്ങൾക്ക് സംഭരിച്ചു നൽകുന്ന വാക്സീന്റ അളവ് 50% ൽ നിന്ന് 75% ആയി വർധിപ്പിച്ചു. നേരത്തെ 18 മുതൽ 44 വയസ് വരെയുള്ളവർക്കായി സംസ്ഥാനങ്ങൾ ഉയർന്ന വില നൽകി കമ്പനികളിൽ നിന്ന് നേരിട്ടായിരുന്നു വാക്സീൻ വാങ്ങിയിരുന്നത്. ജനസംഖ്യ, രോഗവ്യാപനം, കാര്യക്ഷമമായ വാക്സീൻ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ ക്വാട്ട നിശ്ചയിക്കുക.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *