National

സിബിഎസ്ഇ പ്ലസ്ടു ഫലം; മാർഗനിർദേശം രണ്ട് ദിവസത്തിനുള്ളിൽ തയ്യാറായേക്കും

ഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം രണ്ട് ദിവസത്തിനുള്ളിൽ തയ്യാറായേക്കും. പത്ത് പതിനൊന്ന് ക്ലാസ്സുകളിലെ മാര്‍ക്കുകൾ കൂടി കണക്കിലെടുത്തായിരിക്കും മാര്‍ഗ്ഗനിര്‍ദ്ദേശം എന്നാണ് ലഭിക്കുന്ന സൂചന.മാര്‍ഗ്ഗനിര്‍ദ്ദേശം വൈകാതെ കോടതിയിൽ സമര്‍പ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങൾ സൂചിപ്പിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ധാരണയായത്. മാര്‍ക്ക് നിര്‍ണയിക്കാൻ കുറ്റമറ്റ സംവിധാനം വേണമെന്ന നിര്‍ദ്ദേശം യോഗം സിബിഎസ്ഇക്ക് നൽകിയിരുന്നു. ഇതിനായി രൂപീകരിച്ച പത്തംഗ സമിതി വിശദമായ കൂടിയാലോചന കഴിഞ്ഞ പത്ത് ദിവസമായി നടത്തിയിരുന്നു. സഹോദയ സൊസൈറ്റി വഴി എല്ലാ സ്കൂളുകളുടെയും നിലപാട് അറിഞ്ഞു.കൂടാതെ യുജിസിയുടെയും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും നിലപാട് തേടി. ജൂലായ് പതിനഞ്ചോടുകൂടി മാര്‍ക്ക് നിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *