National Special

അര്‍ദ്ധരാത്രി റോഡിലൂടെ നടന്നുനീങ്ങുന്ന നഗ്ന രൂപം; വീഡിയോ വൈറൽ

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ അന്യ​ഗ്രഹജീവിയുടേതെന്ന തരത്തിൽ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. ജാർഖണ്ഡിൽ നിന്നുള്ള വിഡിയോയാണ് ഇത്തരത്തിൽ വൻതോതിൽ ചർച്ചയായി മാറിയത്. വീഡിയോയിൽ റോഡിലൂടെ നടന്നുനീങ്ങുന്ന ഒരുരൂപം മാത്രമാണ് കാണാൻ സാധിക്കുന്നത്.വീഡിയോ സാധാരണക്കാരും സെലിബ്രിറ്റികളും ഒരുപോലെ പങ്കുവെച്ചിരുന്നു. ചില വിരുതന്മാർ ഒരുപടി കടന്ന് വീഡിയോ പങ്കുവെച്ച പോസ്റ്റിൽ നാസയെ ടാ​ഗ് ചെയ്തു. എന്നാൽ ഇപ്പോൾ വീഡിയോക്കു പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ്. അതിലുള്ളത് അന്യ​ഗ്രഹജീവിയോ വിചിത്രജീവിയോ ഒന്നുമല്ല. ഒരു സാധാരണ സ്ത്രീയാണ്.

ജാർഖണ്ഡിലെ സെരായ്കേലയിൽ നിന്ന് വീഡിയോ പകർത്തിയ രണ്ടു യുവാക്കളാണ് ഇതിന് പിന്നിലെ സത്യം തുറന്നു പറഞ്ഞിരിക്കുന്നത്. രാത്രിയിൽ ന​ഗ്നയായി നടന്നു പോവുന്ന സ്ത്രീയായിരുന്നു അതെന്ന് യുവാക്കൾ പറയുന്നു. ഒരു മരണത്തിൽ പങ്കെടുത്ത് അർധരാത്രി തിരിച്ചു വരവേയാണ് സംഭവം കാണുന്നത്. ആദ്യം രൂപം കണ്ട് ഭയം തോന്നിയെന്നും അടുത്തെത്തിയപ്പോഴാണ് അതൊരു യുവതിയാണെന്ന് വ്യക്തമായത്. എന്നാൽ സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് സെരായ്കേല സബ്ഇൻസ്പെക്ടർ മൊഹമ്മദ് നൗഷാദ് വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *