National Special

വെള്ളം കുടിക്കാനായി നദിയിലേക്കിറങ്ങി തെരുവുനായ,പിന്നാലെ പതുങ്ങി എത്തി കൂറ്റൻ മുതല; ഞെട്ടിക്കുന്ന വീഡിയോ

നദിയിൽ വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങളുടെ പേടി സ്വപ്നമാണ് മുതലകൾ. എത്രം വമ്പൻ മൃഗമാണെകിൽ പോലും വെള്ളം കുടിക്കാനായി എത്തുമ്പോൾ അവർ അതീവ ശ്രദ്ധപുലർത്തുന്നത് കാണാം.ഇത്തരത്തിൽ വെള്ളം കുടിക്കാനായി നദിക്കരയിൽ എത്തിയ പുലിയെ ഉള്ളിലാക്കുന്ന കൂറ്റന്‍ മുതലയുടെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ നദിയില്‍ വെള്ളം കുടിക്കാനെത്തിയ തെരുവുനായയെ ആക്രമിക്കുന്ന മുതലയുടെ വിഡിയോയാണ് വൈറലാകുന്നു.സംഭവം നടക്കുന്നത് രാജസ്ഥാനിലെ ചിത്തോര്‍ഗറിലാണ്.

ചമ്പല്‍ നദീതീരത്തുകൂടി അലഞ്ഞു നടന്ന നായ നദിയിലേക്കിറങ്ങുന്നതാണ് വീഡിയോയുടെ തുടക്കം.അല്‍പം അകലെയായി നദിയിൽ കിടന്നിരുന്ന മുതല നായയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതൊന്നും അറിയാതെ വെള്ളത്തിലിറങ്ങിയ നായയെ പിന്നിലൂടെയെത്തിയ മുതല ആക്രമിക്കുകയായിരുന്നു. തെരുവ് നായയുടെ കഴുത്തിനു പിടുത്തമിട്ട മുതല പെട്ടെന്നു തന്നെ ഇരയുമായി വെള്ളത്തിലേക്ക് മടങ്ങുകയും ചെയ്തു.റാണാപ്രതാപ് സാഗര്‍ ഡാമിനു സമീപത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകര്‍ത്തിയത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കയുകയാണ്.എന്നാൽ സംഭവം കണ്ടു നിന്നവര്‍ നായയെ രക്ഷിക്കാന്‍ ശ്രമിക്കാതെ വിഡിയോ പകര്‍ത്താനാണ് ശ്രമിച്ചത്തിനെതിരെയും വിമര്‍ശനവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *