National

കോവിഡിനെ തുരത്താൻ മറുമരുന്ന്; പാമ്പിനെ ഭ​ക്ഷിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ

ചെന്നൈ: സൊറോണയെ പ്രതിരോധിക്കാനുള്ള മറുമരുന്ന് എന്ന് അവകാശപ്പെട്ട് പാമ്പിനെ ഭക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെ പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ പെരുമാമ്പട്ടി ​ഗ്രാമത്തിലെ വടിവേൽ എന്ന വ്യക്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പരിസ്ഥിതി പ്രവർത്തകരാണ് പോലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി വടിവേലിനെ അറസ്റ്റ് ചെയ്യുകയും 7500 രൂപ പിഴയിടുകയും ചെയ്തു.

പാമ്പിനെ വയലിൽ നിന്നാണ് പിടിച്ചതെന്നും ഭക്ഷിക്കുന്നതിന് മുമ്പ് കൊന്നുവെന്നും വടിവേൽ പൊലീസിനോട് പറഞ്ഞു. കോവിഡിനെ അകറ്റി നിർത്താൻ ഉര​ഗവർ​ഗത്തിൽപെട്ട ജീവികൾ മികച്ചതാണെന്ന് വടിവേൽ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. കോവിഡിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പാമ്പിനെ ഭക്ഷിച്ചതെന്നും ഇയാൾ പറഞ്ഞു.

ഇത്തരം പ്രവർത്തനങ്ങൾ വളരെയധികം ദോഷമുളവാക്കുമെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. വന്യജീവികളെ കൊന്നു ഭക്ഷിക്കുന്നത് അങ്ങേയറ്റം അപകടകരമായ പ്രവർത്തിയാണെന്നും, അവയുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോ​ഗാണുക്കൾ ഉണ്ടെങ്കിൽ അവ മനുഷ്യശരീരത്തെ അപകടത്തിലാക്കുമെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *