ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകള്‍ മാത്രം അവശേഷിക്കെ പുതിയ നീക്കവുമായി ബിജെപി.ഏവരെയും ഞെട്ടിച്ച് ഡിഎംകെ എംഎല്‍എ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. തിരുപ്പനകുന്ദ്രം മണ്ഡലത്തിലെ എംഎല്‍എ പി ശരവനാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.ഇയാൾ മധുരൈ നോര്‍ത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും.
ബിജെപി തമിഴ്നാട്ടില്‍ 17 സ്ഥാനാര്‍ഥികളെയാണ് ഇതിനോടകം പ്രഖ്യാപിച്ചത്. തമിഴ്നാട് ബിജെപി പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 20 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്പാര്ട്ടിയിലെത്തിയ ഖുശ്ബുവിനും സീറ്റ് നൽകിയിട്ടുണ്ട്.