ലക്നൗ: ഉത്തര്‍പ്രദേശിൽ ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാര്‍ ചേർന്ന് തല്ലിക്കൊന്നു.സംഭവം നടന്നത് യുപിയിലെ കാന്‍പൂര്‍ ജില്ലയിലാണ്. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് അവശനായ പ്രതിയെ താത്കാലിക ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
സുബോധ് ബാജ്പായി എന്ന വ്യക്തിയാണ് നാട്ടുകാരുടെ മർദ്ദനത്തിൽ മരിച്ചത്. മാര്‍ച്ച് അഞ്ചിനാണ് ഇയാള്‍ക്കെതിരെ അതേഗ്രാമത്തില്‍ പെട്ട യുവതി പൊലീസില്‍ പരാതി നല്‍കിയത്.സമീപപ്രദേശത്തുനിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു.
പ്രതിയെ പൊലീസിൽ ഏൽപ്പിക്കുന്നതിന് മുൻപ് തന്നെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായും എസ്പി പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.