National

താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വീടുകളിലെ പരിശോധന; കോടികളുടെ വെട്ടിപ്പെന്ന് ആദായ നികുതി വകുപ്പ്

ബോളിവുഡ് നടി തപ്‍സി പന്നുവിന്റേയും സംവിധായകൻ വീടുകളിൽ നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്താനായതായി ആദായ നികുതി വകുപ്പ്.തപ്‍സി അഞ്ച് കോടി അടച്ചതിന്റെ റസീപ്റ്റും അനുരാഗ് കശ്യപിന്റെ പ്രൊഡക്ഷൻ കമ്പനിയായിരുന്ന ഫാന്റം ഫിലിംസിൽ നിന്നും മുന്നൂറ് കോടി രൂപയുടെ ക്രമക്കേടുമാണ് കണ്ടെത്താനായത്.

സോഷ്യൽ മീഡിയയിൽ ട്രോൾ പൂരംബോക്സോഫീസ് കളക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ 300 കോടി രൂപയുടെ പൊരുത്തക്കേട് വിശദീകരിക്കുവാൻ പ്രൊഡക്ഷൻ കമ്പനിയുടെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന് ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

സംവിധായകൻ വിക്രമാദിത്യ മോട്വാനെ,അനുരാഗ് കശ്യപ്,നിർമ്മാതാവ് മധു മന്തേന, വികാസ് ബഹൽ എന്നിവർ ചേർന്നാണ് പ്രൊഡക്ഷൻ കമ്പനിയായ ഫാന്റം ഫിലിംസ് ആരംഭിക്കുന്നത്. 2011 – 2018 കാലയളവിലായിരുന്നു ഫാന്റം ഫിലിംസിന്റെ പ്രവർത്തനം.

പ്രൊഡക്ഷൻ കമ്പനിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ചയാണ് മുംബൈയിലും പൂനയിലുമായി 28 സ്ഥലങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഇമെയിൽ, കമ്പ്യൂട്ടർ അനുബന്ധ രേഖകൾ, വാട്സ്ആപ് ചാറ്റ് തുടങ്ങിയവ പിടിച്ചെടുത്തു. എന്നാൽ റെയ്ഡുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും ബിജെപിയുടെയും നയങ്ങളെ രൂക്ഷമായി വിമർശിക്കുന്നവരാണ് നടി തപ്സി പന്നവും സംവിധായകൻ അനുരാഗ് കശ്യപും. കർഷക സമരങ്ങളെ പിന്തുണച്ച് , അവർക്കെതിരായ സർക്കാർ നടത്തിയ നടപടിയെ വിമര്ശിച്ചുമുള്ള തപ്സിയുടെ ട്വീറ്റ് രാജ്യത്ത് ഏറെ ചർച്ചയായിരുന്നു. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ശബ്ദിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഐടി റെയ്‌ഡെന്ന് സോഷ്യൽ മീഡിയയിൽ പ്രതികരണമുയരുന്നുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *