രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്.ആദ്യ ഘട്ടത്തിൽ ആരോഗ്യരംഗത്തുള്ളവര്‍ക്കായിരുന്നു വാക്സിനേഷൻ എടുത്തത്. രണ്ടാം ഘട്ടത്തിൽ അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കും ആരോഗ്യപ്രശ്നമുള്ള 45 വയസിന് മുകളിന് ഉള്ളവര്‍ക്കും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ വാക്സിൻ സ്വീകരിക്കാം.ഇപ്പോഴിതാ കോവിഡ് വാക്സിൻ സ്വീകരിച്ച വിവരം അറിയിച്ചിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഖുശ്ബു.താൻ ആസ്മ രോഗിയും കഠിനമായ സൈനസൈറ്റിസും അനുഭവിക്കുന്ന ആളാണെന്നും അതിനാലാണ് ഇപ്പോൾ വാക്സിൻ സ്വീകരിച്ചതെന്നും ഖുശ്ബു ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഞാൻ വാക്സിനേഷൻ സ്വീകരിച്ചു.ഞാൻ ഇത് ചെയ്യാൻ കാരണം എന്റെ കുടുംബത്തെ സംരക്ഷിക്കാനും ദിവസവും കണ്ടുമുട്ടുന്ന ആയിരക്കണക്കിന് ആളുകളെ സംരക്ഷിക്കാനും ആഗ്രഹിക്കുന്നതിനാലാണ്.അതിനാലാണ് ഞാനിപ്പോൾ വാക്സിൻ സ്വീകരിച്ചത്. ഞാൻ ആസ്മ രോഗിയാണ് കഠിനമായ സൈനസൈറ്റിസ് എന്നെ അലട്ടുന്നുണ്ട്.അതിനാൽ ഞാൻ മറ്റുള്ളവരെ മറികടന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് പറയുന്നവർ ഒന്ന് സമാധാനപ്പെടൂ.. മറ്റുള്ളവരെ സംരക്ഷിക്കാൻ എനിക്ക് ആരോഗ്യം വേണം.. ഖുശ്ബു ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.തന്റെ ഫോട്ടോയും ഖുശ്ബു ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാവരോടും കൊവിഡ് വാക്സിൻ എടുക്കാനും ഖുശ്ബു ആവശ്യപ്പെടുന്നു.ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിയായിരുന്നു താരം വാക്സിൻ സ്വീകരിച്ചത്.
ഒരുകാലത്ത് തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു നടി ഖുശ്ബു.അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ ഖുശ്ബു ഇപോള്‍ രാഷ്ട്രീയപ്രചരണ രംഗത്ത് വളരെ സജീവമാണ്.ഖുശ്ബുവിനെ കൂടാതെ വാക്സിനേഷന്റെ ഈ ഘട്ടത്തിൽ നടി സുഹാസിനിയുടെ അച്ഛനും നടനുമായ ചാരുഹാസനും ഭാര്യ കോമളവും വാക്സിൻ സ്വീകരിച്ചു. സുഹാസിനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.