അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയം നേടിയതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് കൂട്ടരാജി. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമിത് ചാവ്ഡയും നിയമസഭാ കക്ഷി നേതാവായ പരേഷ് ധനാനിയും രാജിവച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഇരുവരും രാജി സമർപ്പിച്ചത്. ഇരുവരും സമർപ്പിച്ച രാജി ഹൈക്കമാൻഡ് സ്വീകരിച്ചതായാണ് ലഭിക്കുന്ന വിവരം. പരേഷ് ധനാനിയുടെ ജില്ലയായ അംറേലിയിൽ അമ്പത് ശതമാനത്തിൽ അതികം സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചത്.
ധനാനിയുടെ സ്വന്തം വാർഡിൽ പോലും കോൺഗ്രസ് സ്ഥാനാർഥിക്ക് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.സംസ്ഥാനത്ത് കോര്‍പ്പറേഷനുകള്‍ തൂത്തുവാരിയതിന് പിന്നാലെയാണ് നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി വന്‍ വിജയം നേടിയത്.