National

ഉത്തർപ്രദേശിൽ പതിനാറ് കാരിയുടെ മൃതദേഹം പാടത്ത് നിന്നും കണ്ടെത്തി

ലക്നൗ: യുപിയിൽ പാടത്ത് നിന്നും 16 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.സംഭവം നടക്കുന്നത് അലി​ഗഡ് ജില്ലയിലാണ്.പെൺകുട്ടിയെ ഇന്നലെ രാവിലെ മുതൽ കാണാനില്ലെന്ന് പോലീസ് പറഞ്ഞു.സമാന സാഹചര്യത്തിൽ കഴിഞ്ഞ മാസം 17 ന് ഉന്നാവയിൽ പാടത്ത് വിഷം ഉള്ളിൽ ചെന്ന നിലയിൽ മൂന്നു പെൺകുട്ടികളെ കണ്ടെത്തിയിരുന്നു. ഇവരിൽ രണ്ട് പേർ പിന്നീട് മരിക്കുകയും ചെയ്തു.

പാടത്ത് നിന്ന് ലഭിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ മരണത്തിൽ രോഷാകുലരായ നാട്ടുകാർ മ‍ൃതദേഹം കൊണ്ടുപോകാനെത്തിയ പോലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞതായി ദേശിയ മാധ്യമംറിപ്പോർട്ട് ചെയ്തു.നാട്ടുകാരുടെ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോ​ഗസ്ഥന് പരിക്കേറ്റു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *