National

ടിക് ടോക് താരത്തിന്റെ മരണം;മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു

മുംബൈ: ഇരുപത്തിരണ്ട് കാരിയായ ‘ടിക്​ ടോക്​’ താരം പൂജ പൂജ ചവാന്‍റെ ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയനായ മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​ രാജിവച്ചു. ബഞ്ചാര സമുദായത്തിലെ പ്രബലനും വിദർഭയിൽ നിന്നുള്ള ശിവസേന നേതാവു മാൻ​ റാത്തോഡ്​​. മഹാരാഷ്ട്രയിൽ തിങ്കളാഴ്​ച ബജറ്റ്​ സമ്മേളനം ആരംഭിക്കാരിനിരിക്കെയാണ്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയെ കണ്ട് മന്ത്രി​ രാജിക്കത്ത്​ നൽകിയത്​.

മന്ത്രിയും പൂജയുടെ ബന്ധുവും തമ്മിൽ നടത്തിയതായി ആരോപിക്കുന്ന ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ റാത്തോഡിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ ബിജെപി രം​ഗത്ത് എത്തിയിരുന്നു. പൂജയുടെ ഗർഭമലസിയതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കി .സംഭവം വിവാദമായതോടെ മുഖ്യമന്ത്രി നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.​

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *