മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. ഇന്ന് 8,333 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 2,138,154 ആയി.ഇന്ന് മുംബൈയില്‍ മാത്രം1,035 പേര്‍ക്കാണ് രോഗം ബാധിച്ചത്.
നാഗ്പൂര്‍, അമരാവതി, മുംബൈ, പൂനെ എന്നീനഗരങ്ങളില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ നാല്പത് ശതമാനം വര്‍ധനവ് ഉണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 48 പേരാണ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചത്.