National

ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് തീവ്രവാദ സംഘടനയുമായി ബന്ധം;യുപി പോലീസ്

ലഖ്‍നൗ: യുപിയിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമെന്ന് ഉത്തർപ്രദേശ്‌ പോലീസ്.ബംഗ്ലാദേശി ഭീകര സംഘടനയായ ജമാത്ത് ഉൾ മുജാഹീദ്ദൻ വഴിയാണ് ഇവർക്ക് സ്ഫോക വസ്തുക്കൾ ലഭിച്ചതെന്ന് യുപി എടിഎസ് വ്യക്തമാക്കി.പിടിയിലായവർ മാസങ്ങൾക്ക് മുൻപ് ബംഗ്ലാദേശ് സന്ദർശിച്ചെന്നും ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ സംഘടനയുടെ സഹായം തേടിയെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായതായി ഭീകരവിരുദ്ധ സേന വ്യക്തമാക്കി. ഹിറ്റ് സക്വാഡിലെ യുപിയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

യുപിയിൽ അറസ്റ്റിലായ രണ്ടുപേർക്കുമെതിരെ കേരളത്തിൽ കേസുകളുണ്ട്. ബസന്ത പഞ്ചമി ദിനത്തിൽ ഉത്തർപ്രദേശിൽ ഉടനീളം ഇവർ സ്ഫോടനങ്ങൾക്ക് ലക്ഷ്യമിട്ടിരുന്നു.ലഖ്നൗവിന് അടുത്തുള്ള കൂക്രയിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് മലയാളികളെ പോലീസ് പിടികൂടിയത്. എന്നാൽ പിടിയിലായവർ നിരപരാധികളാണെന്നാണ് പോപ്പുലർ ഫ്രണ്ട് പറയുന്നത്.ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരാണ്. അതേസമയം, ഫെബ്രുവരി 11ന് ശേഷം ഇവരെക്കുറിച്ച് വിവരമില്ലെന്ന് കാണിച്ച് പന്തളത്തേയും വടകരയിലെയും ലോക്കൽ സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *