National

ഒഎൻജിസിയുടെ കപ്പലിന് തീപിടിച്ചു;ഒരു ജീവനക്കാരന് പൊള്ളലേറ്റു,മൂന്ന് പേരെ കാണാതായി

മുംബൈ:ഒഎൻജിസിയുടെ കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തം. മുംബൈ തീരത്തിന് സമീപം നിർത്തിയിട്ടിരുന്ന കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് പേരെ കാണാതായി.മുംബൈ തീരത്ത് നിന്നും 92 നോട്ടിക്കൽ മൈൽ അകലെ തമ്പടിച്ചിരുന്ന ഗ്രേറ്റർഷിപ്പ് രോഹിണി എന്ന കപ്പലിൽ ഇന്ന് രാവിലെയോടെയാണ് അഗ്നിബാധയുണ്ടായത്.

തീപിടിത്തത്തിൽ പൊള്ളലേറ്റ ഒരു ജീവനക്കാനെ ഹെലികോപ്റ്റർ മാർഗം മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീയണയ്ക്കാനായി കോസ്റ്റ് ഗാർഡിന്‍റെ കപ്പലുകളും ഹെലിപോപ്റ്ററുകളുമാണ് നിയോഗിച്ചത്. കപ്പലിന്‍റെ എഞ്ചിൻ റൂമിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *