National

‘കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക്’;വീണ്ടും മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

ന്യൂ‍ഡൽ​ഹി: കേരള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ട്വീറ്റ് ശ്രദ്ധ നേടുന്നു.മലയാളത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. നാളെത്തെ കേരളാ സന്ദർശന വിവരമാണ് അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

‘കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റുനോക്കുകയാണ്. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾ കൊച്ചിയിലെ പരിപാടിയിൽ തുടക്കമിടും’- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇതിന് മുൻപും മോദി മലയാളത്തിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. കേരളവുമായി ബന്ധപ്പെട്ട ചില ആഘോഷ വേളകളിൽ അദ്ദേഹം മലയാളത്തിൽ ആശംസകളറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *