National

ലൈവ് പ്രോഗ്രാമിനിടെ ഭൂചലനം;കൂളായി നേരിട്ട് രാഹുല്‍ ഗാന്ധി;വീഡിയോ വൈറല്‍

ലൈവ് പ്രോഗ്രാമിനിടെ ഭൂചലനം ഉണ്ടായാൽ എന്തായിരിക്കും സംഭവിക്കുക. സാധാരണ ഗതിയില്‍ ആളുകള്‍ പേടിച്ച് വിറച്ച് പരക്കം പായുന്ന സാഹചര്യമാണ് പ്രതീക്ഷിക്കാന്‍ കഴിയുക. എന്നാല്‍ വളരെ കൂളായി അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്ത് സോഷ്യൽ മീഡിയയിൽ വീണ്ടും താരമാവുകയാണ് രാഹുല്‍ ഗാന്ധി.

ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം വിദ്യാര്‍ഥികളുമായി സംവദിക്കുന്ന സമയത്തതാണ് സംഭവം അരങ്ങേറിയത്. എന്നാൽ ആശങ്കയോ പരിഭ്രാന്തിയോ ഇല്ലാതെ രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തത്.ഭൂമി കുലുങ്ങുകയാണെന്ന് തോന്നുന്നു. തന്‍റെ മുറിയെല്ലാം കുലുങ്ങുന്നുണ്ട് എന്ന് മാത്രമായിരുന്നു രാഹുല്‍ പറഞ്ഞത്. മറ്റുള്ളവർ ആശങ്കൾ പ്രകടിപ്പിച്ചെങ്കിലും രാഹുൽ കൂളായി പരിപാടിയിൽ തുടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *