മിസ് ഇന്ത്യയായി തെലങ്കാനയുടെ മാനസ വാരണാസിയെ തിരഞ്ഞെടുത്ത്.ഹരിയാനയുടെ മനികാ ഷിയോഖണ്ഡ് മിസ് ഗ്രാൻഡ് ഇന്ത്യ 2020യും ഉത്തർപ്രദേശുകാരിയായ മന്യാ സിങ് റണ്ണർ അപ്പുമായി. 2019 ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുത്ത സുമൻ രതൻ സിങാണ് മാനസയെ കിരീടം അണിയിച്ചത്.
സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ ഇൻഫർമേഷൻ അനലിസ്റ്റായി ജോലി ചെയ്യുകയാണ് 23 കാരിയായ മാനസ. ഡിസംബറിൽ നടക്കുന്ന എഴുപതാമത് ലോക സുന്ദരി പറ്റാത്തതിനായുള്ള മൽസരത്തിൽ മാനസ ഇന്ത്യയെ പ്രതിനീധീകരിക്കും.