National

‘മോദി പ്ലാനിങ് ഫാര്‍മര്‍ ജെനോസൈഡ്’ ഹാഷ്ടാഗ് ;250 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നിൽ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രമുഖരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്റ് ചെയ്ത നടപടി കേന്ദ്ര വിവര സാങ്കേതിക വിദ്യ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച്. പ്രസാര്‍ ഭാരതി സിഇഒ സശി ശേഖര്‍ ഉള്‍പ്പെടെയുള്ള 250 അക്കൗണ്ടുകളാണ് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

‘മോദി പ്ലാനിങ് ഫാര്‍മര്‍ ജെനോസൈഡ്’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യുന്നതിനാണ് ട്വിറ്ററിന് കേന്ദ്രസർക്കാർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും നിര്‍ദേശ പ്രകാരമാണ് ഐടി മന്ത്രാലയം കർശന നടപടി സ്വീകരിച്ചത്.

മാധ്യമ സ്ഥാപനമായ കാരവന്‍ മാഗസിന്‍, സിപിഎം നേതാവ് മുഹമ്മദ് സലിം, പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍, സാമൂഹ്യ പ്രവര്‍ത്തരകരായ ഹന്‍സ്‌രാജ് മീണ,എം ഡി ആസിഫ് ഖാന്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് ട്വിറ്റർ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *